വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്

വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്. എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. ഇയാൾ വിദേശത്തേക്ക് കടന്നെന്നാണ് പൊലീസിന്റെ  നി​ഗമനം. കോഴിക്കോട്‌ സ്വദേശിനിയുടെ പരാതിയിലാണ് എറണാകുളം സൗത്ത്‌ പൊലീസ്‌ വിജയ് ബാബുവിനെതിരെ കേസെടുത്തത്. എറണാകുളത്തെ ഫ്‌ളാറ്റിൽ വച്ച്‌ നിരവധി തവണ ബലാത്സംഗം ചെയ്‌തുവെന്നാണ്‌ യുവതി ഏപ്രില്‍ 22ന് പൊലീസില്‍ നൽകിയ പരാതിയിൽ പറയുന്നത്‌. യുവതിയുടെ പരാതിയിൽ അന്വേഷണം തുടങ്ങി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ഇരയുടെ പേര്‌ വെളിപ്പെടുത്തിതിന്‌ ഇയാൾക്കെതിരെ മറ്റൊരു കേസുകൂടി എടുത്തിട്ടുണ്ട്