വിദ്യാരംഗം കലാ -സാഹിത്യ വേദി : ചിത്രരചനയിൽ സംസ്ഥാന തലമത്സരത്തിൽ യോഗ്യത നേടി കെ.പി.വിഘ്നേശ്വർ

ഇരിട്ടി: വിദ്യാരംഗം കലാ -സാഹിത്യ വേദി സംഘടിപ്പിക്കുന്നസർഗ്ഗോത്സവത്തിൻ്റെ സംസ്ഥാന തല മത്സര പരിപാടിയിലേക്ക് യോഗ്യത നേടി ഇരിട്ടി കടത്തം കടവ് സെൻ്റ് ജോൺ ബാപിസ്റ്റ് ഇ എം എച്ച് എസ് എസ് വിദ്യാർത്ഥി കെ.പി.വിഘ്നേശ്വർ മാതൃകയായി.

സ്കൂൾ തലം മുതൽ ജില്ലാതലം വരെ സംഘടിപ്പിച്ച മത്സരത്തിൽെ ഒന്നാം സ്ഥാനവും എ ഗ്രേഡ് കരസ്ഥമാക്കിയാണ് കെ .പി.വിഘ്നേശ്വർ സംസ്ഥാന തല മത്സരത്തിലേക്ക് അർഹതനേടിയത്.

ചിത്രകലാധ്യാപകൻ ഇരിട്ടി നേരംപോക്കിലെ കാവുള്ള പുരയിൽ കെ.പി.പ്രകാശൻ – പി.ശ്രീജിഷ ദമ്പതികളുടെ മകനാണ് കെ.പി.വിഘ്നേശ്വർ.