വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു.

വേങ്ങര: വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വേങ്ങര കൂരിയാട് കുരിയാട്ടുപടിക്കല്‍ കുമാരന്റെ മകന്‍ കെ പി സുബീഷ് (26) ആണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ബിരുദാനന്തര ബിരുദപഠനത്തിനുശേഷം കാക്കനാട് മീഡിയാ അക്കാദമിയില്‍ ടിവി ജേണലിസം പഠിക്കുകയായിരുന്നു.

അക്കാദമിയിലെ പരീക്ഷകള്‍ ഓണ്‍ലൈനില്‍ നടത്തിവരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഹോസ്റ്റല്‍ മെസില്‍നിന്ന് ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.