വിദ്യാർഥിനിയെ കോളേജിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വിദ്യാർഥിനിയെ കോളേജിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളേജിലെ മൂന്നാം വർഷ ആർക്കിടെക്ച്വർ വിദ്യാർഥിനി അഞ്ജന( 21 )യാണ് മരിച്ചത്.

ഭക്ഷണം കഴിക്കാൻ എത്താത്തതിനാൽ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് അഞ്ജനയെ മരിച്ചനിലയിൽ കണ്ടത്. ഉടൻ തന്നെ ഹോസ്റ്റലിലെ വാർഡൻ ഉൾപ്പടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.

സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് നൽകുന്നവിവരം. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. അമിത അളവിൽ ഗുളികകൾ കഴിച്ചതാകാം മരണകാരണമെന്നാണ് പോലീസിന്റെ നിഗമനം.