വിനോദ പരിപാടികള്‍ക്ക് സൗദി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് .

മനാമ. കൊറോണ വൈറസ് പാശ്ചാത്തലത്തില്‍ വിനോദ പരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സൗദി ഇളവ് വരുത്തി. ഞായറാഴ്ച മുതല്‍ സിനിമാശാല, ജിം, കായിക കേന്ദ്രങ്ങള്‍ എന്നിവ വീണ്ടും തുറക്കും. അതേസമയം., ഇവന്റുകള്‍ക്കും പാര്‍ട്ടികള്‍ക്കുമുള്ള നിയന്ത്രണം തുടരും. വിരുന്നു ഹാളുകളിലോ സ്വതന്ത്ര വിവാഹ ഹാളുകളിലോ ഹോട്ടല്‍ വേദികളിലോ, ക്യാമ്പുകളിലോ നടക്കുന്ന വിവാഹം, കോര്‍പ്പറേറ്റ് യോഗങ്ങള്‍ എന്നിവക്കുള്ള വിലക്ക് തുടരും.

പൊതു ഒത്തുചേരലുകള്‍ പരമാവധി 20 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുമെന്നും നിയമലംഘകര്‍ക്ക് പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം മൂന്നു മുതലാണ് സിനിമാശാലകള്‍, ഇന്‍ഡോര്‍ വിനോദ കേന്ദ്രങ്ങള്‍, ഷോപ്പിംഗ് സെന്ററുകള്‍, ജിം, കായിക കേന്ദ്രങ്ങള്‍, റസ്റ്ററോണ്ടുകളിലും കഫേകളിലും ഭക്ഷണം കഴിക്കല്‍ എന്നിവക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത്.