കണിച്ചാർ പഞ്ചായത്തിൽ വിമത നീക്കങ്ങൾ നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നു.

റിപ്പോർട്ട്:അക്ഷയ് പേരാവൂർ


കണിച്ചാർ പഞ്ചായത്തിലാണ് വിമത നീക്കങ്ങൾ നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നത്. സ്ഥാനാർഥി നിർണയത്തിൽ യുഡിഎഫിലുണ്ടായ തർക്കത്തെ തുടർന്ന് സ്ഥാനാർത്ഥീ പ്രഖ്യാപനം പോലും പഞ്ചായത്തിൽ വൈകിയിരുന്നു.

സ്ഥാനാർഥി നിർണയത്തിൽ അതൃപ്തരായവരായവരാണ് കൂട്ടത്തോടെ വിമത സ്ഥാനാർഥികളായി നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ നേതൃത്വത്തിന് ഏറെ തലവേദന സൃഷ്ടിച്ച പത്താം വാർഡ് ഓടപുഴയിലാണ് 3 വിമത സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

യുഡിഎഫിന് വലിയ ഭൂരിപക്ഷമുള്ള
വാർഡിൽ അവസാനഘട്ടം വരെ യൂത്ത് കോൺഗ്രസ് നേതാവായ സന്തോഷ് പെരേപ്പാടന്റെ പേരായിരുന്നു ഉയർന്ന് വന്നിരുന്നത്. എന്നാൽ അവസാന നിമിഷം
കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറും മുൻ ജില്ലാ പഞ്ചായത്തഗവുമായ സണ്ണി മേച്ചേരിയെ ഔദ്യോഗിക് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഇതേതുടർന്നാണ് സന്തോഷ് പെരേപ്പാടൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. ഇതിനുപിന്നാലെ ഇതേ വാർഡിൽ ചെമ്പരത്തിക്കൽ ടോമിയും മംഗലത്തിൽ ബിനീഷും പത്രിക നൽകി.
മൂന്നാം വർഡായ കണിച്ചാറിൽ ഔദ്യോഗിക സ്ഥാനാർത്ഥി സുരേഖ സജിക്കെതിരെ
മഞ്ജു ചാക്കോ തൈക്കുന്നേലും നാമനിർദേശ പത്രിക സമർപ്പിച്ചു.
അഞ്ചാം വാർഡായ നെല്ലിക്കുന്നിൽ യു.ഡി.എഫ്. സ്ഥാനാർഥിയായ കെ. സന്തോഷ്‌കുമാറിനെതിരേ കോൺഗ്രസ് നേതാവ് കൂടത്തിൽ ശ്രീകുമാറും പത്രിക സമർപ്പിച്ചിരുന്നു. കോൺഗ്രസിൽനിന്ന് പുറത്താക്കിയ മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ചാക്കോ തൈക്കുന്നേലും ഇതേ വാർഡിൽ ബുധനാഴ്ച പത്രിക സമർപ്പിച്ചിരുന്നു. വിമത സ്ഥാനാർത്ഥികളുടെ നീക്കങ്ങൾ നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.