വിമുക്തഭടന് ആവേശോജ്വല സ്വീകരണം നൽകി ടീം കണ്ണൂർ സോൾജിയേഴ്സ്

കണ്ണൂർ : 20 വർഷത്തെ രാജ്യ സേവനം പൂർത്തിയാക്കി ജന്മനാട്ടിൽ മടങ്ങി എത്തിയ സൈനികൻ പ്രശാന്ത് കെസി യ്ക്ക് ആവേശം നിറഞ്ഞ സ്വീകരണം നൽകി ജില്ലാ സൈനിക കൂട്ടായ്മ ടീം കണ്ണൂർ സോൾജിയേഴ്സ്.

ഇന്ന് രാവിലെ കണ്ണൂർ സ്റ്റേഷനിൽ എത്തിയ സൈനികനെ കൂട്ടായ്മയിലെ അംഗങ്ങളും, കുടുംബാംഗങ്ങളും ചേർന്ന് വീരോചിത വരവേൽപ്പാണ് നൽകിയത്.

തുടർന്ന് വാഹന റാലിയായി മയ്യിൽ, കണ്ടക്കൈ ഉളള അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കുകയും മെമന്റോ നൽകി ആദരിക്കുകയും ചെയ്തു.

കൂട്ടായ്മയുടെ ജോ: സെക്രട്ടറി ബിജോയ് കൊളപ്പ, മനോജ് ബ്ലാത്തൂർ, സജിൽ ഏച്ചൂർ , ദീപേഷ് മുയ്യം, രാജീവൻ ചെക്കിക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.