വിവാഹദിവസം വധുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട്: വിവാഹദിവസം വധുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘ(30)യാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ കുളിക്കാനായി മുറിയിൽക്കയറിയ മേഘ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് ബന്ധുക്കൾ വാതിൽ പൊളിച്ചപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നഴ്സിങ് വിദ്യാർഥിനിയാണ്. അമ്മ: സുനില. സഹോദരൻ: ആകാശ്.