വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കൊല്ലം:യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓടനാവട്ടം മുട്ടറ പ്രാക്കുളം കോളനിയില്‍ സന്ധ്യാഭവനില്‍ സുനില്‍- അനിത ദമ്പതികളുടെ മകള്‍ സിന്ധു (22) ആണ് മരിച്ചത്.സിന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. മാതാവ് വിറക് ശേഖരിക്കാന്‍ പോയി മടങ്ങിയെത്തിയപ്പോള്‍ മകളെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.