വിവാഹ നിശ്‌ചയം കഴിഞ്ഞ പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പുറക്കാട്: വിവാഹ നിശ്‌ചയം കഴിഞ്ഞ പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മകള്‍ മരിച്ചതറിഞ്ഞു മാതാവ്‌ കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു. പുറക്കാട്‌ പഞ്ചായത്ത്‌ പതിനഞ്ചാം വാര്‍ഡ്‌ പുത്തന്‍നട കണിയാപറമ്ബില്‍ സത്യപാലന്റെ മകള്‍ സാന്ദ്ര(21)യാണ്‌ മരിച്ചത്‌.

ജൂണില്‍ പെണ്‍കുട്ടിയുടെ വിവാഹം നിശ്‌ചയിച്ചിരുന്നതാണ്‌. തിങ്കളാഴ്‌ച രാത്രിയിലാണ്‌ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്‌. ഉടന്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകളുടെ മരണ വിവരമറിഞ്ഞു മാതാവ്‌ സിബി കൈ ഞരമ്ബ്‌ മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിക്കുകയായിരുന്നു. ഇവരെ പിന്നീട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി.