വിവാഹ വായ്പക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കി വരുന്ന പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെടുന്നവരുടെ പെൺമക്കളുടെ വിവാഹ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സിൽ കവിയരുത്. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്.
വായ്പാ തുക ഏഴ് ശതമാനം പലിശ നിരക്കിൽ 60 മാസ തവണകളായി അഞ്ച് വർഷം കൊണ്ട് തിരിച്ചടക്കണം. പരമാവധി വായ്പാ തുക രണ്ടര ലക്ഷം രൂപ. വായ്പക്ക് ഈടായി കോർപ്പറേഷന്റെ നിബന്ധകൾക്ക് അനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ ലഭിക്കും.
ഫോൺ: 0497 2705036, 9400068513.