വിഷുകൈനീട്ടം – 2022 നറുക്കെടുപ്പ് ഒന്നാം സമ്മാനം കൈമാറി

കണ്ണൂർ :ടീം കണ്ണൂർ സോൾജിയേഴ്സ് വിഷു കൈനീട്ടം 2022 നറുക്കെടുപ്പ് ഒന്നാം സമ്മാനമായ റോയൽ എൻഫീൽഡ് ബുള്ളറ്റ് വിജയിയായ ജയേഷ് കാങ്കോലിന് കൈമാറി. തളിപ്പറമ്പ് ഷോറൂമിൽ വെച്ച് നടന്ന സമ്മാനദാന ചടങ്ങിൽ ടീം കണ്ണൂർ സോൾജിയേഴ്സ് ട്രഷറർ സുരേഷ് പലേരി സമ്മാനർഹമായ റോയൽ എൻഫീൽഡ് ബുള്ളറ്റ് താക്കോൽ കൈമാറി കണ്ണൂർ സോൾജിയേഴ്സ് സെക്രട്ടറി ജിജോ കുറുമാത്തൂർ ജോ: സെക്രട്ടറി അനീഷ് മഠത്തിൽ മറ്റ് അഡ്മിൻ മെമ്പർമാരും മെമ്പർമാരും പങ്കെടുത്തു.