വിഷുപൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു

ശബരിമല: വിഷുപൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. ഞായറാഴ്ച്ച പുലർച്ചെ മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നത്. 14-ന് പുലർച്ചെ അഞ്ചിനാണ് വിഷുക്കണി ദർശനം. ഭഗവാനെ കണി കാണിച്ച ശേഷമാണ് ഭക്തർക്ക് വിഷുക്കണി ദർശിക്കാനുള്ള അവസരം നൽകുക.