വി എസ് അച്യുതാനന്ദൻ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരും
വി എസ് അച്യുതാനന്ദൻ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരും. ആനത്തലവട്ടം ആനന്ദൻ,എം എം മണി എന്നിവരും സംസ്ഥാന സമിതി ക്ഷണിതാക്കളാകും. കൂടാതെ എ കെ ജി സെന്റർ ചുമതലക്കാരൻ ബിജു കണ്ടക്കൈ സംസ്ഥാന സമിതി ക്ഷണിതാവാകും. ഡോ കെ എൻ ഗണേശൻ, കെ എസ് സലീഖ, കെ അനിൽ കുമാർ, നേരത്തെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ പി ശശി വീണ്ടും സംസ്ഥാന കമ്മിറ്റിയിൽ തുടരും.