വി.കെ. ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാൻ തുടങ്ങി
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാൻ തുടങ്ങി. വിജിലന്‍സ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിലെത്തിയിരിക്കുന്നത്.
ഏഴു നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ രാവിലെ 9 മുതല്‍ 12 വരെയും, വൈകിട്ട് 3 മുതല്‍ 5 വരെയുമാണ് ചോദ്യം ചെയ്യാന്‍ അനുമതി.
കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതി കസ്റ്റഡി അപേക്ഷ നിരസിക്കുകയും, ആശുപത്രിയില്‍ ചോദ്യംചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.