വീട്ടുകാർ ഉറങ്ങി കിടക്കവെ വീട് കുത്തിതുറന്ന് കവർച്ച ; പന്ത്രണ്ട് പവനും 2500 രൂപയും കവർന്നു
വീട്ടുകാർ ഉറങ്ങി കിടക്കവെ ചെറുകുന്ന് പള്ളിച്ചാൽ വീട് കുത്തിതുറന്ന് കവർച്ച . പന്ത്രണ്ട് പവനും 2500 രൂപയും കവർന്നു
ചെറുകുന്ന് പള്ളിച്ചാൽ സ്വദേശിയും പഴയങ്ങാടി ഗൾഫ് സ്റ്റോർ ഉടമയായ പി.ഹംസയുടെ വീടാണ് കുത്തിതുറന്ന് 12 പവൻ സ്വർണാഭരണങ്ങളും 2500 രൂപയും കവർച്ച ചെയ്തത്.ഇന്ന് പുലർച്ച 2.30 ഓടെയാണ് സംഭവം. വീടിൻ്റെ രണ്ടാം നിലവഴി താഴെയുള്ള കിടപ്പുമുറിയിൽ എത്തി അലമാര കുത്തിതുറന്നാണ് ആ ഭരണങ്ങളും പണവും കവർച്ച ചെയ്തത്.
കണ്ണപുരം എസ് ഐ കെ.ഷാജുവും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി