വീണാ എസ്.നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ ഉപയോഗിക്കാത്ത തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ ആക്രിക്കടയിൽ വിൽപ്പനയ്ക്ക്. തിരുവനന്തപുരത്തെ നന്തൻകോട്ടെ വൈഎംആർ ജംഗ്ഷനിലുള്ള ആക്രിക്കടയിലാണ് സ്ഥാനാർത്ഥിയുടെ ഉപയോഗിക്കാത്ത പോസ്റ്ററുകൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതായി കണ്ടെത്തിയത്. 50 കിലോയോളം തൂക്കം വരുന്ന പോസ്റ്ററുകളാണ് കടയിൽ കെട്ടിക്കിടക്കുന്നത്
വീണയുടെ ചിത്രമുള്ള പോസ്റ്ററുകളും കൈപ്പത്തി ചിഹ്നം മാത്രം അച്ചടിച്ച പോസ്റ്ററുകളുമാണ് ആക്രിക്കടയിൽ വിറ്റ് പണം വാങ്ങിയത്. ഒട്ടിക്കാത്ത പോസ്റ്ററുകൾ നിശ്ചിത എണ്ണം കെട്ടാക്കി മടക്കി വച്ചിരുന്നവയാണ്. നന്തൻകോട് സ്വദേശിയായ ബാലു എന്ന കോൺഗ്രസ് പ്രവർത്തകനെതിരേയാണ് മോഷണക്കുറ്റത്തിനടക്കം പരാതി നൽകിയിട്ടുള്ളത്.