വീൽ ചെയർ കൈമാറി.

ചക്കരക്കൽ: ‌ജനമൈത്രി പോലീസ് ചക്കരക്കല്ലിൻ്റയും കേരള പോലീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ KCT ക്രിക്കറ്റ് ക്ലബിൻ്റെ സഹകരണത്തോടെ തലമുണ്ടയിലെ കിടപ്പു രോഗിയായ മുകുന്ദന് ചക്കരക്കൽ എസ്.ഐ. ഗംഗാധരൻ വീൽ ചെയർ കൈമാറി. ചടങ്ങിൽ കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിനീഷ്, പ്രസിഢണ്ട് സന്ദീപ്, ജില്ലാ കമ്മിറ്റി അംഗം രാജേഷ് ജനമൈത്രി ബീറ്റ് ഓഫീസർമാരായ അനീഷ്, ഷിജു എന്നിവരും കേരള പോലീസ് അസോസിയേഷൻ ചക്കരക്കൽ പോലീസ് സ്റ്റേഷൻ പ്രതിനിധി രാജേഷ്, പോലീസ് ഉദ്യോഗസ്ഥരായ രജിത്ത്, ശ്രീയേഷ്, സ്റ്റാലിൻ എന്നിവരും KCT ക്ലബ് പ്രതിനിധികളായ കെ സജീർ,സിയാദ് ,
ആഷിർ ചെമ്പിലോട് തുടങ്ങിയവർചടങ്ങിൽ പങ്കെടുത്തു.