വൃദ്ധ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
പാലക്കാട്: ചാലിശ്ശേരി പെരിമണ്ണൂരില്‍ വൃദ്ധ ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വടക്കേപുരയ്ക്കല്‍ നാരായണന്‍(74), ഭാര്യ ഇന്ദിര(70) എന്നിവരാണ് മരിച്ചത്.വീടിന് സമീപമുള്ള വിറകുപുരയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
വിറകുപുരയിലെ മരപത്തായത്തിന് മുകളില്‍ പരസ്പരം കയറുകൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. നാരായണനും ഇന്ദിരയും മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു