വൈദ്യതി മുടങ്ങും

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ തക്കാളിപ്പീടിക, വാരം കടവ്, എച്ച് ടി ആരോഗ്യ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഒക്ടോബർ 13 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് മണി വരെയും കാമറിൻ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12 മണി വരെയും കാനന്നൂർ ഹാൻഡ്ലൂം ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മണി മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും.

പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മടമ്പം ഏരിയ, ഷിമോഗ കോളനി, താഴെ പാടാൻകവല എന്നിവിടങ്ങളിൽ ഒക്ടോബർ 13ന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ചാല എച്ച് എസ് ട്രാൻസ്ഫോർമർ പരിധിയിൽ ഒക്ടോബർ 13ന് രാവിലെ ഏഴ് മണി മുതൽ 11 വരെയും ചാല ഈസ്റ്റ് ട്രാൻസ്ഫോർമർ പരിധിയിൽ 11 മണി മുതൽ 2.30 വരെയും ഭാഗീ കമായി വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ എസ് ഇ എസ് കോളേജ്, എസ് ഇ എസ് കോളേജ് ജംഗ്ഷൻ എന്നീ ട്രാൻസ്‌ഫോർമറുകൾക്ക് കീഴിൽ ഒക്ടോബർ 13ന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഹാജിമുക്ക്, പട്ടുവം, കരുവാടകം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഒക്ടോബർ 13 വ്യാഴം രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.