വൈദ്യുതി കുടിശ്ശിക: കെഎസ്ഇബി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തുടങ്ങി
ദീർഘനാളത്തെ വൈദ്യുതി കുടിശ്ശിക അടക്കുന്നതിനായി കെഎസ്ഇബിയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആരംഭിച്ചു. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നാണ് കെഎസ്ഇബിക്ക് വൈദ്യുതി ചാർജ് കുടിശികയുടെ വലിയ ഭാഗവും ലഭിക്കാനുള്ളത്. രണ്ടുവർഷത്തിൽ കൂടുതൽ കുടിശികയുള്ളവർക്കാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആരംഭിച്ചിരിക്കുന്നത്. നിലവിലുള്ള പലിശ നിരക്കിന് പകരം 15 വർഷത്തിനു മേൽ കാലതാമസം വന്ന വൈദ്യുത ചാർജ് കുടിശികയുള്ള ഉപഭോക്താക്കൾക്ക് നാല് ശതമാനം, അഞ്ചുവർഷത്തിനു മേൽ 15 വർഷത്തിനകം കാലതാമസം വന്ന ഉപഭോക്താക്കൾക്ക് ആറു ശതമാനം, രണ്ടു വർഷത്തിനുമേൽ അഞ്ചുവർഷത്തിനകം കാലതാമസം വന്ന കുടിശ്ശികക്ക് 6.65 ശതമാനവുമാണ് പലിശ നിരക്ക്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ മെയ് 16നകം ബന്ധപ്പെട്ട ഓഫീസുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: acc@kseb.in. ഫോൺ: 0471 2514 452, 2514 623.