വൈദ്യുതി മുടങ്ങും
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആറാട്ടുവയൽ, ഹാൻവീവ്, ചിറക്കൽ റെയിൽവെ സ്റ്റേഷൻ പരിസരം, ചിറക്കൽ ചിറ, പഞ്ചായത്ത് ഓഫീസ് പരിസരം, വെങ്ങര വയൽ, രാജാസ് സ്കൂൾ എന്നീ ഭാഗങ്ങളിൽ ജനുവരി ആറ് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മുത്തത്തി അമ്പലം, കിഴക്കേക്കര, മുക്കൂട്, ഹൈസ്ക്കൂൾ സ്റ്റോപ്പ്, കാനായി സ്കൂൾ, കാനായി നോർത്ത്, കാനം, വള്ളിക്കെട്ട്, എ വി സ്മാരകം, റെയിൽവെ സ്റ്റേഷൻ പരിസരം, റെയിൽവെ ഓവർ ബ്രിഡ്ജ് എന്നീ ഭാഗങ്ങളിൽ ജനുവരി ആറ് വ്യാഴം രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചരപ്പുറം, സ്മാർട്ട് ഹോം, പോപ്പുലർ, ചീപ്പ് റോഡ്, സ്പ്രിംഗ് ഫീൽഡ് വില്ല, പുളുക്കോപാലം, പുതിയകോട്ടം, ജ്യോതിപീടിക, അമ്മാൻകുന്ന് എന്നീ ഭാഗങ്ങളിൽ ജനുവരി ആറ് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണിവരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഏര്യം ടൗൺ, ഏര്യം ടവർ, കണ്ണങ്കൈ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി ആറ് വ്യാഴം രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ആരോഗ്യ, വാരം കടവ്, തക്കാളിപ്പീടിക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി ആറ് വ്യാഴം രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12 മണി വരെയും ചുടല, ചാലിൽ മെട്ട, പൊലുപ്പിൽ കാവ്, കടാങ്കോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ ചേലേരിമുക്ക്, കയ്യൻകോട്, നൂഞ്ഞേരി, മുണ്ടേരിക്കടവ് എന്നീ ഭാഗങ്ങളിൽ ജനുവരി ആറ് വ്യാഴം രാവിലെ 8.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ബർണ്ണശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പന്നേൻപാറ റെയിൽവേ ഗേറ്റ് റോഡ്, ചാലാട് അമ്പലം റോഡ്, അമ്പല മൈതാനം എന്നീ ഭാഗങ്ങളിൽ ജനുവരി ആറ് വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.