വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പൊന്നച്ചേരി, ആലക്കാട് ചെറിയ പള്ളി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 15 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഹോസ്പിറ്റൽ ജംഗ്ഷൻ, കാര റോഡിൽ ഭജനമഠം വരെയും, ഗാന്ധി പാർക്ക് റോഡ്, മുത്തപ്പൻ മീപ്പുര റോഡ്, മെയിൻ റോഡിൽ മിന ബസാർ മുതൽ സെൻറ് മേരിസ് സ്‌കൂൾ പരിസരം എന്നീ ഭാഗങ്ങളിൽ ജനുവരി 15 ശനി രാവിലെ 7.30 മുതൽ വൈകിട്ട് 4.30 വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കിഴുത്തള്ളി, ചാലക്കുന്നു ഗുരുമഠം, പിവിഎസ് അപ്പാർട്ട്‌മെന്റ്, എലീന അപാർട്ട്‌മെന്റ്, മിസ്റ്റി വില്ല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 15 ശനി രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ തണ്ടനാട്ടുപോയിൽ, കണ്ണങ്കൈ കോളനി, സോഫടെക്സ്, പൂവത്തിൻകാട്, വെളിച്ചംതോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 15 ശനി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.