വൈദ്യുതി മുടങ്ങും

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തായിനേരി പള്ളി ഹാജി, കൊയാക്‌സില്‍ സ്റ്റേഷന്‍ പരിസരം, ഉളിയം, ഐഎസ്ഡി റോഡ് എന്നീ ഭാഗങ്ങളില്‍ ജനുവരി 19 ബുധന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാഞ്ഞങ്ങാട്ട് പള്ളി, നടാല്‍ വായനശാല, നടാല്‍ കള്ള്ഷാപ്പ്, ദേവകി ടിമ്പര്‍, വിജയ ടിമ്പര്‍, ബ്ലോക്ക് ഓഫീസ് പരിസരം എന്നീ ഭാഗങ്ങളില്‍ ജനുവരി 19 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ മൂപ്പന്‍ പാറ, മമത, ഹൈവേ ജംഗ്ഷന്‍, ചിറക്കല്‍ സൊസൈറ്റി പരിസരം, കെ സി പെട്രോള്‍ പമ്പ് പരിസരം, കളരിവാതുക്കല്‍ ടോള്‍ ബൂത്ത്, വളപട്ടണം പാലം, കടവ് എന്നീ ഭാഗങ്ങളില്‍ ജനുവരി 19 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും, മന്ന, ഷാലിമാര്‍, ആന്ത്രാ കോളനി, കെഎസ്ഇബി ഓഫീസ് പരിസരം എന്നീ ഭാഗങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണന്‍ചാല്‍, സിഎച്ച്എം, കെ എസ് ഡിസ്റ്റലറി, വാരം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 19 ബുധന്‍ രാവിലെ ഏഴ് മുതല്‍ 11 മണി വരെയും ഐഎംടി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ 12 മണി വരെയും ചതുരക്കിണര്‍, മറിയം ടവര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ രണ്ട് മണി വരെയും പുറത്തീല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.