വൈദ്യുതി മുടങ്ങും

ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാങ്ങാട്, കല്ല്യാശ്ശേരി, കണ്ടൻചിറ, അരയാല, തളിയിൽ, പാങ്കുളം, മാങ്കടവ്, ദുബായ്ക്കണ്ടി എന്നീ ഭാഗങ്ങളിൽ ജനുവരി 28 വെള്ളി രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ബ്ലാക്ക് സ്റ്റോൺ ക്രഷർ, മതനാർകല്ല്, നെടുംകുന്ന്, തട്ടുമ്മൽ, നരമ്പിൽ ടെംപിൾ, കുണ്ടതടം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 28 വെള്ളി രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ആലക്കാട് ചെറിയപള്ളി, പൊന്നച്ചേരി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 28 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെയും മില്ലത്ത് നഗർ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അയ്യപ്പൻ മല, അയ്യപ്പൻ മല ടവർ, പുലിദൈവം കാവ്, ഏച്ചൂർ ഓഫീസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 28 വെള്ളി രാവിലെ ഏഴ് മുതൽ 8.30 വരെയും ഏച്ചൂർ ബസാർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ 9.30 വരെയും വാണിയൻ ചാൽ, പുന്നക്കാമൂല, കൊങ്ങണാംകോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വാരം കടവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ 10 മണി വരെയും കടാങ്കോട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വയക്കങ്ങോട്, സിദ്ദിഖ്‌നഗർ, ഇരിക്കൂർ ഹൈസ്‌കൂൾ, മലബാർ പെയിന്റ്, മോഡേൺ വുഡ്, പാട്ടക്കൽ എന്നീ ഭാഗങ്ങളിൽ ജനുവരി 28 വെള്ളി രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.