വൈദ്യുതി മുടങ്ങും
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കോറോം മുണ്ടവളപ്പ്, വില്ലേജ് ഓഫീസ്, ഇരൂർ, മുച്ചിലോട്ട്, സെൻട്രൽ, കള്ള് ഷാപ്പ് എന്നീ ഭാഗങ്ങളിൽ ജനുവരി 29 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ റിലയൻസ് ഗോൾഡൻ റോക്ക്, ശ്രീനിവാസ് തോട്ടട, തോട്ടട ടൗൺ, നിഷ റോഡ്, മനോരമ, ചാല 12കണ്ടി, എ വൺ റോഡ്, ടൊയോട്ട എന്നീ ഭാഗങ്ങളിൽ ജനുവരി 29 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ വളപട്ടണം ഹൈസ്‌കൂൾ പരിസരം, സ്റ്റേഷൻ റോഡ്, പഞ്ചായത്ത് ഓഫീസ് പരിസരം എന്നീ ഭാഗങ്ങളിൽ ജനുവരി 29 ശനി രാവിലെ ഒമ്പത് മുതൽ 11 മണി വരെയും വളപട്ടണം മിനി ഇൻഡസ്ട്രീസ്, ഫെറി റോഡ്, മാർക്കറ്റ് റോഡ്, വളപട്ടണം പാലത്തിന് താഴെ ഭാഗം എന്നീ ഭാഗങ്ങളിൽ രാവിലെ 11 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും പനങ്കാവ്, പനങ്കാവ് കുളം, നീരൊഴുക്കുംചാൽ, പുതിയതെരു മാർക്കറ്റ് എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ കോയിപ്ര ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 29 ശനി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അണ്ണാക്കൊട്ടൻചാൽ, കാഞ്ഞിരോട് തെരു, കാഞ്ഞിരോട് ദിനേശ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 29 ശനി രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒരു മണി വരെയും വീനസ് ക്ലബ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയും കമാൽ പീടിക ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയും സ്വദേശി, ശിവശക്തി, മുണ്ടേരി പഞ്ചായത്ത് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് മണി വരെയും കടാങ്കോട് ട്രാൻസ്ഫോർമർ രാവിലെ എട്ട് മുതൽ 11 മണി വരെയും ചാലിൽമെട്ട ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ പെരുമാച്ചേരി, സിആർസി പെരുമാച്ചേരി, പാടിയിൽ, കാവുംചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 29 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെയും നെടുവാട്ട്, നെടുവാട്ട് പള്ളി, എ പി സ്റ്റോർ കണ്ണാടിപ്പറമ്പ്, കണ്ണാടിപ്പറമ്പ് തെരു എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണി വരെയും അഭിലാഷ് ക്രഷർ, ഉണ്ണിലാട്ട്, എസ് എ വുഡ്, നാഷണൽ സോമിൽ, നാഷണൽ സ്റ്റോൺ ക്രഷർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂന്നുനിരത്ത് മുതൽ ഗ്രാമീണ വായനശാല വരെയും മൂന്നുനിരത്ത് മുതൽ എ കെ ജി മന്ദിരം വരെയും ജനുവരി 29 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.