വൈദ്യുതി മുടങ്ങും

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ രാജിബ്രിക്കേറ്റ്, കടാംകുന്ന്, കോളിമുക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ മാർച്ച് 12 ശനി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിലെ ബാവുപ്പറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 12 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ജില്ലാ കലക്ടറേറ്റ്, സിവിൽ സ്റ്റേഷൻ അനക്സ്, ഡി പി സി ബിൽഡിങ്, ജില്ലാ പഞ്ചായത്ത് ഓഫീസ്, പൊലീസ് സ്റ്റേഷൻ പരിസരം, ടെലിഫോൺ ഭവൻ പരിസരം, കോടതി പരിസരം, അമ്പിളി തിയേറ്റർ പരിസരം, സ്റ്റേഡിയം, പഴയ ബസ് സ്റ്റാന്റ് പരിസരം, മഹാത്മാ മന്ദിരം പരിസരം, സബ് ജയിൽ റോഡ്, ആശീർവാദ് ഹോസ്പിറ്റൽ പരിസരം, താവക്കര, കാൽടെക്സ്, തായത്തെരു, മനോരമ റോഡ്, ടിടിഐ പരിസരം, ടികെ, കസാനക്കോട്ട, ജയശ്രീ പമ്പ്, ബിഷപ്പ് ഹൗസ് എന്നീ ഭാഗങ്ങളിൽ മാർച്ച് 12 ശനി രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 2.30 വരെ വൈദ്യതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സബ് സെക്ഷനിലെ ചെമ്പേരി സെക്ഷന് കീഴിൽ പുലിക്കുറുമ്പ, പുലിക്കുറുമ്പ ടൗൺ, പുലികുറുബ ടവർ, കൈതലം എന്നീ ഭാഗങ്ങളിൽ മാർച്ച് 12 ശനി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.