വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലക്കാട് വലിയ പള്ളി, ഊരടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 26 ശനി രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയും വണ്ണാത്തിക്കടവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വണ്ണങ്കണ്ടി പള്ളി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 26 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും അഞ്ചരക്കണ്ടി രജിസ്ട്രാര്‍ ഓഫീസ്, അഞ്ചരക്കണ്ടി തവക്കല്‍, തട്ടാരി ടൗണ്‍, ജിന്നുമ്മ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പയ്യഗാനം, കോളിമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 26 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച്് മണി വരെ വൈദ്യുതി മുടങ്ങും.

പയ്യാവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചമതച്ചാല്‍, തിരൂര്‍, മേഴ്സി ഹോസ്പിറ്റല്‍ ജങ്ഷന്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 26 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച്് മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ മന്ന മുത്തപ്പന്‍ കാവ് പരിസരം, മൂപ്പന്‍ പാറ, ഹൈവേ ജങ്ഷന്‍, കെ സി പെട്രോള്‍ പമ്പ്, ഐ ബി പി പെട്രോള്‍ പമ്പ്, ടോള്‍ ബൂത്ത്, വളപട്ടണം ബോട്ട് ജെട്ടി പരിസരം, വളപട്ടണം കോട്ട എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മാര്‍ച്ച് 26 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈതല, അരങ്, തട്ടുകുന്ന്, മാങ്കുളം, കുടിയാന്‍മല അപ്പര്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 26 ശനി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുവളതുപറമ്പ ഭാഗത്ത് മാര്‍ച്ച് 26 ശനി രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് വരെ വൈദ്യുതി മുടങ്ങും.