വൈദ്യുതി മുടങ്ങും

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കൊരമ്പകല്ല്, നീലിരിങ്ങ, പോത്തകണ്ടം, മുണ്ടർകാനം, ഈങ്കുളം, ചന്ദ്രവയൽ, വള്ളിപിലാവ്, കൊട്രാടി, പൊന്നംവയൽ, ചാത്തൻപാറ, വങ്ങാട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഏപ്രിൽ ഒമ്പത് ശനി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മടങ്ങും.
ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ കാവിൻമൂല, താഴെ കാവിൻമൂല, ചക്കരക്കൽ സ്‌കൂൾ, ഓടത്തിൽപീടിക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ ഒമ്പത് ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചമതച്ചാൽ, തിരൂർ, കൊശവൻവയൽ, പിലാക്കാവുമല എന്നീ ഭാഗങ്ങളിൽ ഏപ്രിൽ ഒമ്പത് ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച്മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ആവണക്കോൽ ഭാഗങ്ങളിൽ ഏപ്രിൽ ഒമ്പത് ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും ചെമ്പൻതൊട്ടി ടൗൺ ഭാഗങ്ങളിൽ ഏപ്രിൽ ഒമ്പത് ശനി രാവിലെ ഒമ്പത് മുതൽ ഉച്ചവരെയും വൈദ്യുതി മുടങ്ങും.