വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ വാട്ടർ അതോറിറ്റി, കിഴുത്തള്ളി, എസ് എൻ കോളേജ്, ഓവുപാലം, എസ് എൻ ക്യാമ്പസ് സെന്റ് ഫ്രാൻസിസ്, ജെ ടി എസ്, രാജൻ പീടിക, എയർടെൽ തോട്ടട, വനിത ഐ ടി ഐ, ഐ ടി ഐ, ദിനേശ് ഫുഡ്സ്, സ്വരാജ്, ഗോൾഡൻ എൻക്ലേവ് എന്നിവിടങ്ങളിലെ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ 20ന് ബുധനാഴ്ച രാവിലെ 7.30 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ ചാലിൽ വയൽ, ചുണ്ടക്കുന്ന് എന്നിവിടങ്ങളിൽ ഏപ്രിൽ 20 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം സെക്ഷന് കീഴിൽ 11 കെവി ലൈൻ പ്രവൃത്തി ഉള്ളതിനാൽ ഏപ്രിൽ 20 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ പടുപാറ, വെള്ളിലോട് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ തൃക്കപാലം, മമ്മാക്കുന്ന്, പുഞ്ചിരിമുക്ക്, മമ്മാക്കുന്ന് ബാങ്ക്, ഹെൽത്ത് സെന്റർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ 20 ബുധൻ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം സെക്ഷൻ പരിധിയിൽ കോട്ടക്കുന്ന്, എ കെ.ജി റോഡ് എന്നിവിടങ്ങളിൽ ഏപ്രിൽ 20 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും