വൈദ്യുതി മുടങ്ങും

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാട്ടാമ്പള്ളി മുതല്‍ കോട്ടക്കുന്ന് എ കെ ജി റോഡ് വരെയുള്ള ഭാഗങ്ങളില്‍ മെയ് 10 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ അമ്മൂപറമ്പ്, ആപ്പെ, റെനോള്‍ ടാറ്റ തോട്ടട എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 10 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് 2.30 വരെ വെദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചതുരക്കിണര്‍, ഐഎംടി, മറിയം ടവര്‍, വലിയന്നൂര്‍, കാനന്നൂര്‍ ഹാന്റ്‌ലൂം, കാമറിന്‍, സൂര്യ 1, സൂര്യ 2, നവഭാരത് കളരി, വലിയകുണ്ട് കോളനി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 10 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ചോലപ്പാലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ ഒമ്പത് മണി വരെയും, ഇന്ദിര നഗര്‍ ഭാഗത്ത് രാവിലെ 8.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോറോം സെന്‍ട്രല്‍, മുച്ചിലോട്ട്, പാട്യം, അമ്പലത്തറ, കൊക്കോട്ട്, കൂര്‍ക്കര ഭാഗങ്ങളില്‍ മെയ് 10 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഞെക്ലി, കരിപ്പോട്, വനിതാ ഇന്‍ഡസ്ട്രി, കുണ്ടുവാടി, തൊള്ളതുവയല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 10 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും കൊരങ്ങാട്, പയ്യഗാനം എന്നീ ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂതപ്പാറ മുതല്‍ കല്ലടത്തോട് വരെയുള്ള ഭാഗങ്ങളില്‍ മെയ് 10 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാല വെസ്റ്റ്, മാനയത്തുമൂല, ചകിരി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 10 ചൊവ്വ രാവിലെ ഏഴ് മണി മുതല്‍ 9.30 വരെയും കിഴുത്തളി, ചാലക്കുന്ന് ഗുരുമഠം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 മണി വരെയും അടൂര്‍ വായനശാല, കാടാച്ചിറ ഹൈസ്‌കൂള്‍, കാടാച്ചിറ കെഎസ്ഇബി പരിസരം, രജിസ്ട്രാര്‍ ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ ഉച്ചക്ക് 12 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും ചാല ദിനേശ്, ചാല ഈസ്റ്റ് എന്നീ ഭാഗങ്ങളില്‍ രാവിലെ് ഏഴ് മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുടിയാന്മല ലോവര്‍, കുടിയാന്മല ചര്‍ച്ച്, പള്ളിക്കുന്ന്, പൊട്ടന്‍പ്ലാവ്, പൈതല്‍മല എന്നിവിടങ്ങളില്‍ മെയ് 10 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ബിഎഡ് കോളേജ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 10 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും നെടിയേങ്ങ ക്രഷര്‍, ചേപ്പറമ്പ ടവര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും പഞ്ചാന്മൂല, അടുവപ്പുറം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും മടമ്പം ചര്‍ച്ച്, മടമ്പം ഇറിഗേഷന്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് നാല് വരെയും വൈദ്യുതി മുടങ്ങും..