വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചകിരി, ജയന്‍പീടിക, എടക്കണംബേത്, കൊട്ടാണച്ചേരി എന്നീ ട്രാന്‍സ്ഫോര്‍മറിന്റെ ജയന്‍പീടിക ഭാഗങ്ങളിലും, മായന്‍മുക്ക് ട്രാന്‍സ്ഫോര്‍മറിന്റെ ജയന്‍പീടിക ഭാഗങ്ങളിലും മെയ് 13 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും അയ്യപ്പന്‍മല, അയ്യപ്പന്‍മല ടവര്‍, പുലിദൈവം കാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും കോറലാട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ ഒമ്പത് മണി വരെയും വനിതാ ഇന്‍ഡസ്ടറി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 111 മണി വരെയും ചിരാറ്റുമൂല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇല്ലിക്കുന്ന് 1, എന്‍ടിടിഎഫ്, എന്‍ടിടിഎഫ് അനക്‌സ്, ചിറക്കകാവ് എന്നീ ട്രാന്‍സ്ഫോര്‍ പരിധിയില്‍ മെയ് 13 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മയ്യിക്കുന്ന്, കുയിലൂര്‍, ഫാറൂഖ് നഗര്‍, സിദ്ദിഖ് നഗര്‍ എന്നീ ഭാഗങ്ങളില്‍ മെയ് 13 വെള്ളി രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓടക്കുണ്ട്, കൊക്കായി എന്നീ ഭാഗങ്ങളില്‍ മെയ് 13 വെള്ളി രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പൈതല്‍മല ഇക്കോ ടൂറിസം, ഡിടിപിസി, കുടിയാന്മല ലോവര്‍ എന്നീ ഭാഗങ്ങളില്‍ മെയ് 13 വെള്ളി രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.