വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാല ഹൈസ്‌കൂള്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 18 വ്യാഴം രാവിലെ 7.30 മുതല്‍ 9.30 വരെയും ചാല ദിനേശ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ 10.30 വരെയും എസ്‌ഐ റോഡ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ അലവില്‍ മുതല്‍ പന്നിയിടുക്ക് വരെയുള്ള ഭാഗങ്ങളില്‍ നവംബര്‍ 18 വ്യാഴം രാവിലെ ഏഴ് മണി മുതല്‍ ഉച്ച രണ്ട് വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കരിവെള്ളൂര്‍, കുരുമ്പോളി ഭാഗങ്ങളില്‍ നവംബര്‍ 18 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.