വൈദ്യുതി മുടങ്ങും

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വടക്കേ ബസാര്‍, ബോയ്‌സ് സ്‌ക്കൂള്‍, ഗേള്‍സ് സ്‌ക്കൂള്‍, സബ്ട്രഷറി, പൊലീസ് സ്റ്റേഷന്‍ പരിസരം, സബ ഹോസ്പിറ്റല്‍, ഗാന്ധി പാര്‍ക്ക് പരിസരം എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ മൂന്ന് വെള്ളി രാവിലെ ഏഴ് മുതല്‍ 11 മണി വരെയും സുമംഗലി തീയറ്റര്‍ പരിസരം, എല്‍ ഐ സി ജംഗ്ഷന്‍, പയ്യന്നൂര്‍ മാള്‍ ബി എസ് എന്‍ എല്‍, താലൂക്ക് ഹോസ്പിറ്റല്‍ പരിസരം എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആറ്റടപ്പ അമ്പലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ മൂന്ന് വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 മണി വരെയും നാറാണത്തുചിറ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മണി മുതല്‍ 2.30 വരെയും ഭാഗികമായും ഹാജിമുക്ക്, പൊതുവാച്ചേരി സെന്‍ട്രല്‍ യു പി സ്‌കൂള്‍ പരിസരം ഭാഗങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാട്യം റോഡ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ മൂന്ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ചെമ്മാടം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 മണി വരെയും കരിമ്പുംകാര ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ചട്ടുകപ്പാറ, ചട്ടുകപ്പാറ എച്ച് എസ് എസ്, ചെറാട്ടുമൂല, കോറലാട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ 10 മണി വരെയും ചെക്കിക്കുളം, കാവുംചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും പുന്നക്കാമൂല, കൊങ്ങണാംകോട്, വാണിയന്‍ചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12 മണി വരെയും വൈദ്യുതി മുടങ്ങും.