വൈദ്യുതി മുടങ്ങും

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂരി കൊവ്വല്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, അനാമയ ഹോസ്പിറ്റല്‍, കോളനി റോഡ്, ഫയര്‍ ഫോഴ്‌സ് – മൂരി കൊവ്വല്‍ മുത്തപ്പന്‍ ക്ഷേത്രം – ഗവ ഹോസ്പിറ്റല്‍ റോഡ്, ടെലഫോണ്‍ ക്വാര്‍ട്ടേര്‍സ് എന്നീ പ്രദേശങ്ങളില്‍ ഡിസംബര്‍ ഏഴ് ചൊവ്വ രാവിലെ 7.30 മുതല്‍ വൈകിട്ട് നാല് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആറ്റടപ്പ സ്‌കൂള്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ ഏഴ് ചൊവ്വ രാവിലെ 7.30 മുതല്‍ 10 മണി വരെയും നുച്ചിയന്‍ കാവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓലാടത്താഴ, ഉപ്പായിച്ചാല്‍, നാഷണല്‍ പ്ലൈവുഡ്, ചക്കിപീടിക എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ഡിസംബര്‍ ഏഴ് ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ സെന്റ് ഫ്രാന്‍സിസ്, രാജന്‍ പീടിക, ജെ ടി എസ്, എസ് എന്‍ കോളേജ് ബസ് സ്‌റ്റോപ്പ്, പോളി പരിസരം, വനിത ഐടിഐ, എയര്‍ടെല്‍ തോട്ടട എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ ഏഴ് ചൊവ്വ രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് മണിവരെയും ഹനുമാന്‍ മുക്ക്, രജ്ഞന്‍ വക്കീല്‍ പരിസരം എന്നീ ഭാഗങ്ങള്‍ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറു വരെയും വൈദ്യുതി മുടങ്ങും.

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ബേങ്ക്, മഹിത, ഹെഡ് പോസ്റ്റ് ഓഫീസ്, യൂനിവേഴ്‌സിറ്റി, എ ആര്‍ കേമ്പ് എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ ഏഴ് ചൊവ്വ രാവിലെ 8.30 മുതല്‍ 11 മണി വരെ വൈദ്യുതി മുടങ്ങും.