വൈദ്യുതി മുടങ്ങും

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കേളോത്ത് പഴയ ദീപക് നഴ്‌സിങ്ങ് ഹോം മുതല്‍ റെയില്‍വേ ഗേറ്റ് വരെയുള്ള ഭാഗങ്ങളില്‍ (ചേരിക്കല്‍ മുക്ക്, ജസ്‌നഹോസ്പിറ്റല്‍ റോഡ് ഉള്‍പ്പെടെ) ഡിസംബര്‍ എട്ട് ബുധന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹാജിമുക്ക്, ചന്ദ്രവയല്‍, രാജബ്രിക്കേറ്, കടാംകുന്ന്, കോളിമുക്ക്, കക്കറ, കക്കറ ടവര്‍, ചെപ്പത്തോട്, ചക്കാലക്കുന്ന്, കക്കറ ക്രഷര്‍, ഏണ്ടി, കടുക്കാരം, പുറവട്ടം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ എട്ട് ബുധന്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആറ്റടപ്പ സ്‌കൂള്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ എട്ട് ബുധന്‍ രാവിലെ 7.30 മുതല്‍ 11 മണി വരെയും നുച്ചിയന്‍ കാവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേരി പഞ്ചായത്ത്, ശിവശക്തി, സ്വദേശി, കമല്‍പീടിക, അണ്ണാക്കോട്ടചാല്‍, കാഞ്ഞിരോട് തെരു, കാഞ്ഞിരോട് ദിനേശ്, വീനസ് ക്ലബ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ എട്ട് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും തണ്ടപുറം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 10 മണി വരെയും തരിയേരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

ചെറുപുഴ ഇലക്ട്രിക്കല്‍ സെക്ഷനിലെ പ്രാപ്പൊയില്‍, കക്കോട്, ചപ്പാരം തട്ട്, കൊളത്തുവായ്, കരിപ്പാല്‍, എയ്യന്‍ കല്ല്, കുണ്ടേരി, പെരുവട്ടം, പെരുന്തടം, ചങ്ങാതിമുക്ക്, കുറിച്യാക്കുന്ന്, പാറോത്തും നീര്‍, ചൂരപ്പടവ്,, തെക്കന്‍ മാവ്, പുളിമാവ്, കൊട്ടത്തലച്ചി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ എട്ട് ബുധന്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.