വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ശബരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 11ന് ശനിയാഴ്ച രാവിലെ 7.30 മണി മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ തെക്കന്‍മാര്‍കണ്ടി, രാജേശ്വരി, കുഞ്ഞിക്കണ്ണന്‍, പൂതപ്പാറ- ഒന്ന്, പൂതപ്പാറ- രണ്ട്, ചക്കരപ്പാറ, കല്ലടത്തോട്, കല്ലടത്തോട് കോളനി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ഡിസംബര്‍ 11 ശനിയാഴ്ച്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സലഫി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 11 ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും, കൊങ്ങണംകോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മണി മുതല്‍ 10 വരെയും മാവിലാച്ചാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ എരഞ്ഞോളിപാലം, കെടിപി മുക്ക്, ബ്രൈറ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 11 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

ബര്‍ണശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പടന്നപ്പാലം, മുള്ളങ്കണ്ടി, മുള്ളങ്കണ്ടി പാലം, താളിമുക്ക്, ചാലാട്, ജയന്തി റോഡ്, കുന്നത്ത് കാവ്, എരിഞ്ഞാറ്റുവയല്‍, കിസാന്‍ റോഡ്, ചില്ലിക്കുന്ന് പരിസരങ്ങളില്‍ ഡിസംബര്‍ 11 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.