വൈദ്യുതി മുടങ്ങും

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കേളോത്ത് സര്‍വീസ് സ്റ്റേഷന്‍, വെയര്‍ ഹൗസ്, ജസ്‌ന ഹോസ്പിറ്റല്‍ റോഡ്, ഡിസയര്‍ വില്ല ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ഡിസംബര്‍ 17 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചങ്ങലാട്ട്, കാനച്ചേരി പള്ളി ട്രാന്‍സ്‌ഫോര്‍മര്‍ പിധിയില്‍ ഡിസംബര്‍ 17 വെള്ളി രാവിലെ എട്ട് മണി മുതല്‍ രാവിലെ 10 വരെയും പുരവൂര്‍, കാനച്ചേരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.