വൈദ്യുതി മുടങ്ങും

മാതമംഗലം സെക്ഷനിലെ ആലക്കാട് ചെറിയപള്ളി, പൊന്നച്ചേരി, പറവൂര്‍, കാരകുണ്ട് എന്നിവിടങ്ങളില്‍ ഡിസംബര്‍ 22 രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ വനജ, ശങ്കരന്‍ കട, പടിഞ്ഞാറെ മൊട്ട, മുക്കിലെ പീടിക എന്നിവിടങ്ങളില്‍ ഡിസംബര്‍ 22 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ ഇലക്ട്രിക് സെക്ഷനിലെ കൊട്ടാനച്ചെരി പരിധിയില്‍ ഡിസംബര്‍ 22 ബുധനാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തണ്ടനാട്ടുപോയില്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ ഡിസംബര്‍ 22 ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുന്നോല്‍ ഗേറ്റ്, കുറിച്ചിയില്‍, മാതൃക, ഉസ്സന്‍മൊട്ട, ബീച്ച്, മിന ഉസ്സന്‍ മൊട്ട എന്നിവിടങ്ങളില്‍ ഡിസംബര്‍ 22 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏച്ചൂര്‍ കോട്ടം, കൊട്ടാനച്ചെരി, കേച്ചരി പറമ്പ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 22 ബുധനാഴ്ച രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണി വരെയും അല്‍ വഫ , മുരേി മൊട്ട, മുരേി എക്‌സ്‌ചേഞ്ച്,, മുരേി ചിറ, മുരേി കടവ് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ച്ക്ക ര് മണി വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ തിലാന്നൂര്‍ കുന്ന്, സത്രം റോഡ് പരിസരങ്ങളില്‍ ഡിസംബര്‍ 22 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ കെ വി ആര്‍ മുതല്‍ നടാല്‍ വരെ ഭാഗികമായും, ഹനുമാന്‍ മുക്ക് പരിസരങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് വരെയും വൈദ്യുതി മുടങ്ങും.