വൈദ്യുതി മുടങ്ങും

വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ കാട്ടാമ്പള്ളി അക്ബർ റോഡ്, കുതിരത്തടം, പരപ്പിൽ, വള്ളുവൻകടവ്, ബാലൻ കിണർ, കോട്ടക്കുന്ന്, അറബിക് കോളേജ്, എ കെ ജി റോഡ്, എന്നിവിടങ്ങളിൽ ഡിസംബർ 29 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വര വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ മുക്കളം, മടത്തുംഭാഗം, കളരിമുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 29 ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മുണ്ടേരികടവ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഡിസംബർ 29 രാവിലെ ഏഴ് മണി മുതൽ രാവിലെ ഒമ്പത് മണി വരെയും കൊയ്യൊട്ടുപാലം ട്രാൻസ്‌ഫോർമർ പരിധിയിൽ ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.