വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്‌ഘാടനത്തിനുള്ള ഒരുക്കം പൂർത്തിയായി

കൊച്ചി: വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്‌ഘാടനത്തിനുള്ള ഒരുക്കം പൂർത്തിയായി. വൈറ്റില മേൽപ്പാലം ഉദ്ഘാടനം ശനിയാഴ്‌ച രാവിലെ 9.30നും കുണ്ടന്നൂർ മേൽപ്പാലം ഉദ്ഘാടനം പകൽ 11നും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

രണ്ടിടത്തും പ്രത്യേകം നടക്കുന്ന ചടങ്ങുകളിൽ പൊതുമരാമത്തുമന്ത്രി ജി സുധാകരൻ അധ്യക്ഷനാകും. ധനകാര്യ മന്ത്രി ടി എം തോമസ് ഐസക് മുഖ്യാതിഥിയാകും.