വൈസ് അഡ്മിറൽ ആർ.ഹരികുമാറിനെ നാവികസേനയുടെ പുതിയ മേധാവിയായി നിയമിച്ചു

ന്യൂഡൽഹി: വൈസ് അഡ്മിറൽ ആർ.ഹരികുമാറിനെ നാവികസേനയുടെ പുതിയ മേധാവിയായി നിയമിച്ചു. മലയാളിയായ ആർ.ഹരികുമാർ ഈ മാസം 30-നാണ് ചുമതലയേൽക്കുക. നിലവിലെ നാവികസേനാ മേധാവി കരംബിർ സിങ് നവംബർ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ചുമതല.

തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ 1983-ലാണ് നാവികസേനയിലെത്തുന്നത്. പരം വിശിഷ്ട സേവാ മെഡൽ (PVSM), അതി വിശിഷ്ട സേവാ മെഡൽ (AVSM), വിശിഷ്ട സേവാ മെഡൽ (VSM) എന്നിവ ലഭിച്ചിട്ടുണ്ട്