വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ കനത്ത പോളിങ്.

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ കനത്ത പോളിങ്. ഉച്ചയ്ക്ക് 12 മണിവരെ 41 ശതമാനം ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാർഡുകളിലേക്കാണ് ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടർമാർ വിധിയെഴുതും.