വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

റാന്നി:പത്തനംതിട്ടയിൽ വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. റാന്നി ഇടമുളയിലാണ് സംഭവം. ഇടമുള സ്വദേശി മത്തായി (90) ആണ് മരിച്ചത്.

നാറണാംമുഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽ വോട്ട് ചെയ്ത് പുറത്തിറങ്ങവേയാണ് മരണം. യുഡിഎഫ് സ്ഥാനാർഥി സാംജി ഇടമുറിയുടെ മുത്തച്ഛനാണ് ഇദ്ദേഹം.