വോട്ട് ചെയ്യാൻ അനുമതി നൽകണം

മെയ് 17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂർ കോർപ്പറേഷനിലെ കക്കാട് (വാർഡ് 10), പയ്യന്നൂർ നഗരസഭയിലെ മുതിയലം (വാർഡ് 7), കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (വാർഡ് 7), മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേകുന്നുംപുറം (വാർഡ് 6), മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവ്വേലി (വാർഡ് 5) എന്നീ വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷൻ എന്നിവയിലെ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ
ബന്ധപ്പെട്ടവർ അനുമതി നൽകണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.