വ്യക്തിയുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുവകകളും സമൂഹത്തിന്റെ പൊതു വിഭവമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുവകകളും സമൂഹത്തിന്റെ പൊതു വിഭവമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി.സ്വകാര്യ സ്വത്ത് ഉപയോഗിച്ച് സമൂഹത്തിന്റെ ഭൗതിക വിഭവം രൂപപ്പെടുത്താം. എന്നാല്‍ ഒരു വ്യക്തിയുടെ കൈവശമുള്ള എല്ലാം സമൂഹത്തിന്റെ ഭൗതിക വിഭവമാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭരണഘടയിലെ ആര്‍ട്ടിക്കിള്‍ 39 (ബി) പ്രകാരം പൗരന്മാരുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ചില സ്വകാര്യ വിഭവങ്ങള്‍ ആര്‍ട്ടിക്കിള്‍ 39 (ബി) പ്രകാരം, ആ പ്രസ്തുത വിഭവത്തിന്റെ സ്വഭാവവും അതിന് സമൂഹത്തിലുള്ള സ്വാധീനവും അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണെന്ന് ബെഞ്ച് വ്യക്തമാക്കി. ഒരു സ്വകാര്യ സ്വത്ത് പൊതു വിഭവമായി പ്രഖ്യാപിക്കുന്നത് മുമ്ബ് അത് ഏറ്റെടുക്കുന്നത് പൊതു നന്മയ്ക്ക് ഉപകരിക്കുമോ എന്ന് ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ബിവി നാഗരത്ന, ജെബി പര്‍ദിവാല, സുധാന്‍ഷു ധൂലിയ, മനോജ് മിശ്ര, രാജേഷ് ബിന്ദാല്, സതീഷ് ചന്ദ്ര ശര്‍മ, അഗസ്റ്റിന് ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി