വ​യ​ലി​നി​സ്റ്റ് ടി.​എ​ന്‍.​കൃ​ഷ്ണ​ന്‍ അ​ന്ത​രി​ച്ചു


ചെ​ന്നൈ: വ​യ​ലി​നി​സ്റ്റ് പ്രൊ​ഫ. ടി.​എ​ന്‍.​കൃ​ഷ്ണ​ന്‍ (92) അ​ന്ത​രി​ച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെ​ന്നൈ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

വ​യ​ലി​ന്‍ സം​ഗീ​ത​ത്തി​ലെ ത്ര​യ​ങ്ങ​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മൂ​വ​രി​ല്‍ ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം.ലാല്‍ഗുഡി ജയരാമന്‍, എം.എസ്. ഗോപാലകൃഷ്ണന്‍ എന്നിവരാണ് വയലിൻ സം​ഗീത ത്രയത്തിലെ മറ്റ് രണ്ട് പേര്‍.

ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, അരിയക്കുടി രാമാനുജ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, മുസിരി സുബ്രഹ്മണ്യയ്യര്‍, മധുരൈ മണി അയ്യര്‍ തുടങ്ങിയ പ്രമുഖർക്കെല്ലാം വയലിന്‍ വായിച്ചിട്ടുള്ള ടി എൻ കൃഷ്ണൻ കേന്ദ്ര സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാ​ജ്യം പ​ത്മ​ശ്രീ, പ​ത്മ​ഭൂ​ഷ​ണ്‍ ബ​ഹു​മ​തി​ക​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന് കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ര്‍​ഡ്, സം​ഗീ​ത ക​ലാ​നി​ധി പു​ര​സ്കാ​രം തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *