ശനിയാഴ്ചവരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:- ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകി. വ്യാഴാഴ്ചമുതൽ ശനിയാഴ്ചവരെ മഴയ്ക്കൊപ്പം 40 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ചൊവ്വാഴ്ച പാലക്കാട് പകൽതാപനില 40 ഡിഗ്രിസെൽഷ്യസ് വരെയെത്തി. കൊല്ലം, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 38 ഡിഗ്രി രേഖപ്പെടുത്തി.