ശബരിമല തീർഥാടകരുടെ എണ്ണം2000 ആക്കി ഉയർത്തി

തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ എണ്ണം 2000 ആക്കി ഉയർത്തി .പ്രതിദിന തീർഥാടകരുടെ എണ്ണം 1000 ത്തിൽ നിന്നാണ് 2000 ആക്കി ഉയർത്താനുള്ള തീരുമാനത്തിനാണ് സർക്കാർ അംഗീകാരം നൽകിയത്. നാളെ മുതൽ ബുക്കിങ് ആരംഭിക്കും.

ശനി, ഞായർ ദിവസങ്ങളിൽ ദർശനം നടത്താവുന്ന തീർഥാടകരുടെ എണ്ണം 3000 ആയും വർധിപ്പിച്ചു. നേരത്തെ ഇത് 2000 ആയിരുന്നു.

തീർഥാടകർ കുറഞ്ഞതിനാൽ വരുമാനത്തിലുണ്ടായ കുറവ് ചൂണ്ടിക്കാണിച്ച് തീർഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന് ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയും ഇക്കാര്യം സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.