ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒൻപത് പേർക്ക് പരിക്കേറ്റു

എരുമേലി: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു. എരുമേലി – പമ്പ പാതയിലെ കണമല ഇറക്കത്തിലെ അട്ടിവളവിൽ തിങ്കളാഴ്ച രാവിലെ 9.15 നാണ് അപകടമുണ്ടായത്.

ശബരിമല ദർശനത്തിന് പോയ അന്ധ്രാ സ്വദേശികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. പരിക്കേറ്റവരിൽ മൂന്ന് സ്ത്രീകളും ഡ്രൈവറും ഉൾപ്പെടുന്നു.